ബർലിൻ: ജർമനിക്കാർക്ക് കാർഡ്, ഓണ്‍ലൈൻ പേയ്മെന്റുകളെക്കാൾ താൽപര്യം പണം കൊടുക്കുന്നതിനാണ്. അതവർക്കു കിട്ടുന്നത് എടിഎം വഴിയും. എന്നാൽ, ജർമനിയിൽ എടിഎം കൗണ്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.
ബാങ്കുകൾക്ക് കടലാസ് രഹിത ഇടപാടുകളോടാണ് താത്പര്യം. എടിഎമ്മുകളുടെ അറ്റകുറ്റപ്പണിക്കും ചെലവേറെയാണ്. എന്നാൽ, എടിഎമ്മുകൾ കുറയുന്പോഴും ജനങ്ങൾക്ക് പണമെടുക്കാൻ ബുദ്ധിമുട്ടു കൂടുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ പല സൂപ്പർമാർക്കറ്റുകളും പണം പിൻവലിക്കാനുള്ള സൗകര്യം നൽകിവരുന്നു.
എന്നാൽ, കടലാസ് രഹിത ഇടപാടുകൾക്കു തന്നെ പ്രധാന്യം ലഭിക്കുന്ന തരത്തിലുള്ള പരിഷ്കരണങ്ങളാണ് ലോകത്തെ പല രാജ്യങ്ങളിലും നടന്നു വരുന്നത്. ജർമനിക്കും ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മൊബൈൽ ഫോണ്‍ ഉപയോഗിച്ചുള്ള സാന്പത്തിക ക്രയവിക്രയങ്ങളാണ് ഭാവിയിൽ സജീവമാകാൻ പോകുന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ചൈനയിലും മറ്റും ഇത് ഇതിനകം തന്നെ വ്യാപകമായിക്കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു
11:30 PM Apr 16, 2018 | Deepika.com