റോം: ആഗോള കത്തോലിക്കാ സഭയുടെ മുൻതലവൻ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. വലിയ ആഘോഷങ്ങളില്ലാത്ത തൊണ്ണൂറ്റിയൊന്നാം പിറന്നാളിൽ പങ്കെടുക്കാൻ പോപ്പ് എമരിറ്റസിന്റെ ജ്യേഷ്ഠ സഹോദരൻ തൊണ്ണൂറ്റിനാലുകാരനായ മോണ്‍. ജോർജ് റാറ്റ്സിംഗർ ജർമനിയിലെ മ്യൂണിച്ചിൽ നിന്നും പോപ്പ് എമരിറ്റസിന്റെ വസതിയായ വത്തിക്കാൻ നഗരത്തിന്റെ തെക്ക്പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന മാത്തർ എക്ലെസിയയിൽ എത്തി ആശംസകൾ നേർന്നു.
1927 ലെ ഈസ്റ്ററിന്റെ തലേദിവസമായ ഏപ്രിൽ 16 ന് ജർമനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മാർക്ട്ൽ അം ഇൻ എന്ന പട്ടണത്തിൽ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറുടെ മാതാപിതാക്കൾ ജോസഫ് റാറ്റ്സിംഗർ (സീനിയർ), മരിയ റാറ്റ്സിംഗർ എന്നിവരാണ്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1951 ജൂണ്‍ 29 ന് വൈദികപട്ടം സ്വീകരിച്ചു. 1953 ൽ തിയോളജിയിൽ ഡോക്ടറേറ്റും നേടി. 1977 മാർച്ച് 25 ന് പോപ്പ് പോൾ ആറാമൻ പ്രൊഫ.റാറ്റ്സിംഗറെ മ്യൂണിക്-ഫ്രൈസിംഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പാക്കി.
1977 ജൂണ്‍ 27ന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1981 ൽ വിശ്വാസതിരുസംഘത്തിന്റെ തലവനായി വത്തിക്കാനിലെത്തിയ കർദിനാൾ റാറ്റ്സിംഗർ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും പ്രസിഡന്റായി. ജോണ്‍പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് 2005 ഏപ്രിൽ 19 നാണ് മാർപാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പുതിയ നാമം സ്വീകരിച്ചതും. 2013 ഫെബ്രുവരി 28 ന് മാർപാപ്പാ പദവി സ്ഥാനത്യാഗം ചെയ്ത് പോപ്പ് എമരിറ്റസായി.
നൂറ്റിയൊൻപതു വർഷത്തിനിടയിലെ ഏറ്റവും പ്രായംകൂടിയ എമരിറ്റസ് മാർപാപ്പയാവുകയാണ് ബനഡിക്ട് പതിനാറാമൻ. നിരന്തരം വായനയിലും രചനയിലും തൽപ്പരനായ മാർപ്പാപ്പാ രചിച്ച 2007 മെയ് 15 ന് പുറത്തിറക്കിയ നസറേത്തിലെ യേശു(ഖലൌെ ീള ചമ്വമൃലവേ) എന്ന പുസ്തകം ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ രണ്ടാം ഭാഗം 2011 മാർച്ച് 15 നും, മൂന്നാം ഭാഗം 2012 നവംബർ 21 നും പുറത്തിറക്കി.
തൊണ്ണൂറ്റിനാലുകാരനും റെയ്ഗൻസ്ബുർഗ് കത്തീഡ്രലിലെ മുൻ ബാന്റ്മാസ്റ്ററായ മോണ്‍. ജോർജ് റാറ്റ്സിംഗർ ഏഴുതിയ ഈ പുസ്കത്തിന് 256 പേജുകളുണ്ട്. ചെറുപ്പകാലമുൾപ്പടെ മധുരസ്മരണകൾ അനുസ്മരിപ്പിയ്ക്കുന്ന ഏതാണ്ട് നാൽപ്പതോളം ജീവനുള്ള ദൃശ്യങ്ങളും പുസ്തകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രകാരനായ ഡ്യൂസ്സൽഡോർഫിലെ മിഷായേൽ ഹെസെമാന്റെ സഹായത്തോടെയാണ് മോണ്‍സിഞ്ഞോണ്‍ ഈ പുസ്തകം തയ്യാറാക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തൊണ്ണൂറ്റിയൊന്നിന്റെ നിറവിൽ എമരിറ്റസ് മാർപ്പാപ്പ
11:25 PM Apr 16, 2018 | Deepika.com