ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ കാണാതായ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഏതാനും ഭാഗങ്ങൾ രക്ഷാപ്രവർത്തകർ നദിയിൽനിന്നു കണ്ടെത്തി. സാന്റാ ക്ലരിറ്റയിൽ താമസിച്ചിരുന്ന സന്ദീപ് തോട്ടപ്പള്ളി(42), ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത്(12), സാച്ചി(ഒന്പത്) എന്നിവരെ അഞ്ചിനാണു കാണാതായത്. വിനോദയാത്രയിലായിരുന്ന ഇവരുടെ ഹോണ്ട കാർ ഈൽ നദിയിലെ കുത്തൊഴുക്കിൽ പതിച്ചുവെന്നാണ് നിഗമനം.
രക്ഷാപ്രവർത്തകർ കണ്ടെത്തിയ ഭാഗങ്ങൾ ഹോണ്ട കാറിന്റേതാണ്. ഇതു കൂടാതെ വിനോദയാത്ര നടത്തുന്നവർ കരുതാറുള്ള ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇത് ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. വെള്ളം പൊങ്ങിയിരിക്കുന്ന ഈൽ നദിയിലെ 19 കിലോമീറ്റർ ഭാഗത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തി. കാർ കണ്ടെത്താനായി സോണാർ സംവിധാനം അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
വിനോദയാത്രയുടെ ഭാഗമായി സൻ ഹൊസെയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുംവഴി ആറിനാണ് അപകടം ഉണ്ടായതെന്നു കരുതുന്നു. സന്ദീപ് സാന്റാ ക്ലരിറ്റയിലെ യൂണിയൻ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ കുടുംബം പറവൂരിൽനിന്ന് ഗുജറാത്തിലേക്കു മാറിയതാണ്. സൗമ്യ കൊച്ചി കാക്കനാട് സ്വദേശിനിയാണ്.