ശീതയുദ്ധം തിരിച്ചുവരുന്നു: യുഎൻ സെക്രട്ടറി ജനറൽ

08:57 PM Apr 14, 2018 | Deepika.com
ബർലിൻ: സോവ്യറ്റ് യൂണിയന്‍റെ തകർച്ചയോടെ അവസാനിച്ച ശീതയുദ്ധ സാഹചര്യം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണെന്നു ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്േ‍റാണിയോ ഗുട്ടറെസ്. സിറിയൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ വഷളായി വരുന്നതിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.

സിറിയൻ സർക്കാർ സ്വന്തം ജനതയ്ക്കു മേൽ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ മിസൈൽ ആക്രമണത്തിനു തയാറെടുക്കുകയാണ് യുഎസും ബ്രിട്ടനും ഫ്രാൻസും. എന്നാൽ, സിറിയയ്ക്കെതിരായ ഏതാക്രമണത്തേയും ചെറുക്കുമെന്ന നിലപാടിലാണ് റഷ്യയും സഖ്യകക്ഷികളും. സിറിയയ്ക്കു പുറത്തേയ്ക്കു വളരുന്ന യുദ്ധമായി ഇതു മാറുമെന്ന മുന്നറിയിപ്പാണ് ഗുട്ടറെസ് നൽകുന്നത്.

ബ്രിട്ടൻ വ്യാജ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിക്കുന്നു. ആരോപണം പച്ചക്കള്ളമെന്ന് ബ്രിട്ടനും പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ