ക്രാന്തിയുടെ മേയ് ദിനാഘോഷങ്ങൾ മേയ് നാലിന്; സീതാറാം യെച്ചൂരി മുഖ്യാതിഥി

06:32 PM Apr 14, 2018 | Deepika.com
ഡബ്ലിൻ: അന്തർദേശീയ തൊഴിലാളി ദിനാഘോഷത്തോടനുബന്ധിച്ചു ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേയ് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അയർലൻഡിൽ എത്തുന്നു.

മേയ് നാലിന് (വെള്ളി) വൈകുന്നേരം 6.30ന് ഡബ്ലിനിലെ സ്റ്റിൽഓർഗൻ ടാൽബോൾട്ട് ഹോട്ടലിൽ ആണ് ആഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാര·ാരുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.

2017 മേയ് ദിനത്തിൽ പ്രവർത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയർലൻഡിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ