+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോണാ മഹ് ലോക്ക് ആദ്യ വനിതാ ബ്രിഗേഡിയർ ജനറൽ

വാഷിംഗ്ടണ്‍: അമേരിക്കൻ ബ്രിഗേഡിയർ ജനറലായി മറീൻ കോർപ്സ് കേണൽ ലോണാ എം. മഹ് ലോക്കിനെ (49) പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതായി ഡിഫൻസ് സെക്രട്ടറി ജയിംസ് മാറ്റിസ് അറിയിച്ചു. അമേരിക്കയുടെ ചര
ലോണാ മഹ് ലോക്ക് ആദ്യ വനിതാ ബ്രിഗേഡിയർ ജനറൽ
വാഷിംഗ്ടണ്‍: അമേരിക്കൻ ബ്രിഗേഡിയർ ജനറലായി മറീൻ കോർപ്സ് കേണൽ ലോണാ എം. മഹ് ലോക്കിനെ (49) പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതായി ഡിഫൻസ് സെക്രട്ടറി ജയിംസ് മാറ്റിസ് അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജ ഉന്നതപദവിയിലെത്തുന്നത്.

ഏപ്രിൽ 11 നാണ് ഓപ്പറേഷൻ, പ്ലാൻസ്, പോളസീസ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന മഹ് ലോക്കിന്‍റെ നിയമനത്തെക്കുറിച്ചുള്ള അറിയിപ്പ് വാഷിംഗ്ടണ്‍ ഡിസിയിലെ മറീൻ കോർപസ് ആസ്ഥാനത്തു നിന്നും പുറത്തിറക്കിയത്.

നാലു പ്രധാന മിലിട്ടറി വിഭാഗത്തിൽ വച്ച് ഏറ്റവും ചെറിയ വിഭാഗമായ മറീൻ കോർപ്സിൽ വളരെ കുറച്ചുപേർ മാത്രമാണ് വനിതകളായി സേവനം അനുഷ്ഠിക്കുന്നത്. എട്ടു ശതമാനം മാത്രം വനിതാ പ്രാതിനിധ്യമുള്ള ഈ വിഭാഗത്തിൽ കൂടുതൽ വനിതാ അംഗങ്ങളെ ചേർത്ത് വികസിപ്പിക്കുമെന്നു ജനറൽ ക്ലെൻ വാൾട്ടേഴ്സ് പറഞ്ഞു.

ജർമനിയിൽ ലജിസ്ലേറ്റീവ് അഫയേഴ്സിലും ജപ്പാൻ ഒക്കിനാവയിലും മഹ് ലോക്ക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ലാണ് മറീൻ കോർപ്സിൽ മഹ് ലോക്ക് അംഗമാകുന്നത്. ഇറാഖിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവർക്ക് ഇറാക്ക് കാന്പയിൻ മെഡൽ, ലീജിയൻ ഓഫ് മെറിറ്റ് മെഡൽ, നാഷണൽ ഡിഫൻസ് സർവീസ് മെഡൽ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഇവരെതേടി എത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ