+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ ടാപ് വാട്ടറിൽ ഈയ്യത്തിന്‍റെ അംശം

ഷിക്കാഗോ: ലെഡ് പോയ്സനിംഗിനെകുറിച്ചുള്ള വാർത്തകൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനിടെ ഷിക്കാഗോ സിറ്റിയിലെ ടാപ് വാട്ടറിൽ തലച്ചോറിന്‍റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്‍റെ അംശം കണ്ടെത്തിയ
ഷിക്കാഗോയിൽ ടാപ് വാട്ടറിൽ ഈയ്യത്തിന്‍റെ അംശം
ഷിക്കാഗോ: ലെഡ് പോയ്സനിംഗിനെകുറിച്ചുള്ള വാർത്തകൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനിടെ ഷിക്കാഗോ സിറ്റിയിലെ ടാപ് വാട്ടറിൽ തലച്ചോറിന്‍റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്‍റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്.

2797 വീടുകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്‍റെ സാന്പിളുകളിൽ 70 ശതമാനത്തിലും ലെഡിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. ടാപ്പിൽനിന്നും വെള്ളം ഉപയോഗിക്കുന്ന 10 വീടുകളിൽ ശരാശരി 3 വീടുകളിൽ ഈയ്യത്തിന്‍റെ അളവ് കണ്ടെത്തിയിരിക്കുന്നത് ബില്യന്‍റെ അഞ്ചു ഭാഗമാണ്. ഇത് യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ നിശ്ചയിച്ച കുറഞ്ഞ തോതിനേക്കാൾ അധികമാണ്.

സ്ട്രീറ്റുകളേയും വീടുകളേയും ബന്ധിപ്പിക്കുന്ന ലെഡ് സർവീസ് ലൈനുകളുടെ അഭാവമാണ് മാരകമായ ലോഹം കുടി വെള്ളത്തിൽ കണ്ടെത്താൻ കാരണമെന്ന് കരുതുന്നു. ഷിക്കാഗോ സിറ്റിയുടെ പബ്ലിക് വാട്ടർ സിസ്റ്റം നവീകരിക്കാൻ മേയർ മില്യണ്‍ കണക്കിന് ഡോളറാണ് വായ്പ എടുത്തിരിക്കുന്നത്.

മറ്റു അമേരിക്കൻ സിറ്റികളെ അപേക്ഷിച്ച് കുടിവെള്ളത്തിന് ഏറ്റവും കുറവു തുക നൽകുന്നത് ഷിക്കാഗോക്കാരാണ്. ലെഡിന്‍റെ അംശം ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗജ്യന കിറ്റുകൾ ലഭ്യമാണ്. സിറ്റിയുടെ ംംം.രവശരമഴീംമലേൃൂൗമഹശ്യേ.ീൃഴ ൽ നിന്നും കൂടുതൽ വിവരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ