+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കീമിയ ഫൗണ്ടേഷന്‍റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവനരംഗത്തു മാതൃകയായി.സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്‍റെ സ്പോണ
വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കീമിയ ഫൗണ്ടേഷന്‍റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവനരംഗത്തു മാതൃകയായി.

സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്‍റെ സ്പോണ്‍സർഷിപ്പുവഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്‍റെ പ്രവർത്തനത്തിന് നൽകുകയാണ് പദ്ധതി. കാൻബറ സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയിലെ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അംഗങ്ങളാണ് ഓസ്ട്രേലിയൻ യുവജനങ്ങൾക്ക് ആകെ മാതൃക ആയത്. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വേൾഡ് ഗ്രേറ്റസ്റ് ഷേവ് വഴി ഇതുവരെ 6657 ഡോളർ സമാഹരിക്കുവാൻ സംഘടനക്ക് കഴിഞ്ഞു. 8000 ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സമാഹരിക്കുന്ന മുഴുവൻ തുകയും ലുക്കീമിയ ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്കായി നൽകും.

ഫാ. മാത്യു കുന്നപ്പിള്ളിൽ, ജസ്റ്റിൻ സി. ടോം, ഫ്രാങ്ക്ളിൻ വിൽസണ്‍, ഡെറിക് മാത്യു, ജയ്സ് ജോസഫ് പെരുന്നിലത്തിൽ, ആൽഫ്രഡ് ജയിംസ്, കെൽവിൻ ഏബ്രഹാം, കെവിൻ ഏബ്രഹാം, തോമസുകുട്ടി മാത്യു, അഗസ്റ്റിൻ ബെന്നി, എഡ്വിൻ തോമസ്, ജോയൽ ബിജു, അഭിഷേക് ബെന്നി, പ്രിൻസ് സെബാസ്റ്റ്യൻ, ഫിഡൽ അഗസ്റ്റിൻ, ആൽബർട്ട് ജയിംസ്, ജയിംസ് ഇഗ്നേഷ്യസ് എന്നിവരാണ് വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായത്.

റിപ്പോർട്ട്: ജോമി പുലവേലിൽ