+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു

മസ്കറ്റ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് കന്പനി പതിനാറാമത് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു. 2002 ഏപ്
ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു
മസ്കറ്റ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് കന്പനി പതിനാറാമത് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു.
2002 ഏപ്രിലിൽ മസ്കറ്റിലെ റൂവിയിൽ പ്രവർത്തനം ആരംഭിച്ച കന്പനിയുടെ സ്പോണ്‍സർമാർ അൽഖലീലി ഗ്രൂപ്പാണ്. ബാങ്ക് മസ്കറ്റ് ഏർപ്പെടുത്തിയ ഏറ്റവും നല്ല ധനവിനിമയ സ്ഥാപനത്തിനുള്ള അവാർഡ് തുടർച്ചയായ മൂന്നാം വർഷവും ഗ്ലോബലിനു സ്വന്തമാണ്.

ദോഫാർ മേഖലയിലെ സലാലയിൽ ഗ്ലോബലിനു മേഖലാ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. മസിയൂണ, ഫഹൂദ് തുടങ്ങിയ ഉൾപ്രദേശങ്ങളിൽ ശാഖകളുള്ള കന്പനിയുടെ നാല്പത്താറാമത് ശാഖ ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും.

ഹാഫാ ഹൗസ് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ കന്പനിയുടെ മാനേജിംഗ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ ആർ. മധുസൂദനൻ, എച്ച്.ആർ മാനേജർ സൈദ് സാലിം ഹസൻ അൽ ബലൂഷി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം