വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡിനു നവനേതൃത്വം

10:24 PM Apr 13, 2018 | Deepika.com
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിനു പുതിയ നേതൃത്വം. ബാലിമണ്‍ സ്കൂൾ സ്പോർട്സ് ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ പുതിയ ഭാരവാഹികളായി കിംഗ് കുമാർ വിജയരാജൻ (ചെയർമാൻ), ജോമോൻ ജോസ്, ബാബു ജോസഫ് (വൈസ് ചെയർമാൻ), ബിജോയ് ജോസഫ് (പ്രസിഡന്‍റ്), സജേഷ് സുദർശനൻ (സെക്രട്ടറി), ജോർഡി തോമസ് (ട്രഷറർ), ബിനോയ് ജോസ്, തോമസ് വർഗീസ് (വൈസ് പ്രസിഡന്‍റുമാർ), സിൽവിയ അനിത്ത് (കൾച്ചറൽ സെക്രട്ടറി), ശ്രീകുമാർ നാരായണൻ (ലൈബ്രേറിയൻ), സെറിൻ ഫിലിപ്പ് (നൃത്താഞ്ജലി കോഓർഡിനേറ്റർ), അഡ്വ.തോമസ് ആന്‍റണി (ലീഗൽ അഡ്വൈസർ) എന്നിവരേയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി അനിത്ത് ചാക്കോ, അശ്വതി പ്ലാക്കൽ, ഷാജി അഗസ്റ്റിൻ, സാബു കല്ലിങ്കൽ, സാം ചെറിയാൻ, സാജൻ വർഗീസ്, ബിനോ ജോസ്, ജോണ്‍ ചാക്കോ, ടിജോ മാത്യു, ബിനിൽ വിജയൻ, റോഷൻ റെജി വർഗീസ്, അൻസാർ മജീദ്, ടോംസി ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.