+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കാർമികത്വം വഹിച്ചു. ആർകെ പുരം സെന്‍റ് പീ
ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കാർമികത്വം വഹിച്ചു.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് റവ. ഡോ. മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.

ദ്വാരക പയസ് ടെൻത് സീറോ മലബാർ ഇടവകയിൽ നടന്ന പരിഹാരപ്രദക്ഷിണത്തിന് വികാരി ഫാ. ബെന്നി പാലാട്ടി കാർമികത്വം വഹിച്ചു.

ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് ഫാ. മാർട്ടിൻ പാലമറ്റം കാർമികത്വം വഹിച്ചു.

കൽക്കാജി സെന്‍റ് ജോസഫ് സീറോ മലബാർ ഇടവകയിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് ഫരീദാബാദ് ഡൽഹി രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണകുളങ്ങര നേതൃത്വം നൽകി.

ഡൽഹി സൗത്ത് എക്സ്റ്റൻഷൻ വിശുദ്ധ മദർ തെരേസ ഇടവകയിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് ഫാ. സൈമണ്‍ ചിറമൽ കാർമികത്വം വഹിച്ചു.

അന്ധേരി ലാദോ സാരായി ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടന്ന പരിഹാര പ്രദക്ഷിണത്തിന് വികാരി ഫാ. ബെന്നി കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്