+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂലകോശം ദാനം ചെയ്യാനാഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കുന്നു

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെയും ധാത്രി ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ മനുഷ്യ ശരീരത്തിലെ, പ്രത്യേകിച്ചും രക്തത്തിലെ മൂലകോശങ്ങൾ (ടലോ ഇലഹഹെ) പരിശോധിച്ച് അവ ഏതു ഗണത്തിൽപ്പെട്ടവയാണന്നു തി
മൂലകോശം ദാനം ചെയ്യാനാഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കുന്നു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെയും ധാത്രി ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ മനുഷ്യ ശരീരത്തിലെ, പ്രത്യേകിച്ചും രക്തത്തിലെ മൂലകോശങ്ങൾ (ടലോ ഇലഹഹെ) പരിശോധിച്ച് അവ ഏതു ഗണത്തിൽപ്പെട്ടവയാണന്നു തിരിച്ചറിഞ്ഞു രക്താർബുദം പോലെയുള്ള അസുഖങ്ങളാൽ വേദനയനുഭവിക്കുന്നവർക്ക് പിന്നീട് അവ നൽകി അവരുടെ രോഗം ഭേദമാക്കുവാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കുന്നു.

ഡൽഹി മലയാളി അസോസിയേഷന്‍റെ ആർകെ പുരം സെക്ടർ 4ലെ 15എ. ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയായിലെ സാംസ്കാരിക സമുച്ചയത്തിൽ മാർച്ച് 31നു (ശനി) രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ്് സമയം.

ആണ്‍ പെണ്‍ വ്യത്യാസമില്ലാത്താതെ 18 മുതൽ 50 വയസുവരെയുള്ളവർക്ക് ഈ മഹത് സംരംഭത്തിൽ പങ്കാളികളാകാം. വളരെ ലളിതമായ പരിശോധനകൾ നടത്തിയാണ് പട്ടിക തയാറാക്കുന്നത്. അടുത്ത 10 വർഷമാണ് പട്ടികയുടെ കാലാവധി. അതിനോടകം നമ്മുടെ മൂലകോശവുമായി സാമ്യമുള്ള രോഗികൾക്കു ഈ മൂലകോശങ്ങൾ നൽകിയാൽ രോഗിയുടെ അസുഖം ഭേദമാകും. നമ്മുടെ മൂലകോശവുമായി സാമ്യമുള്ള രോഗിക്ക് രോഗാവസ്ഥയിൽ മൂലകോശം ദാനം ചെയ്യാൻ തയാറാകുന്നവരിൽ നിന്നും അവ സ്വീകരിച്ചു് രോഗിക്ക് എത്തിച്ചു കൊടുക്കുന്ന കാര്യവും ധാത്രി ഫൗണ്ടേഷൻ നിർവഹിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയിൽ ഏവരുടേയും സഹകരണം ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി