+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു

ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ എഫ്സിസി പ്രൊവിൻഷ്യാൾ ഹൗസിൽ ആരംഭിച്ചു. തുടർന്നു കുരുത്തോല പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശുദ്ധ കുർബാന തുടർന്നു. വികാരി ഫാ. ഏബ്
ഡൽഹിയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ എഫ്സിസി പ്രൊവിൻഷ്യാൾ ഹൗസിൽ ആരംഭിച്ചു. തുടർന്നു കുരുത്തോല പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശുദ്ധ കുർബാന തുടർന്നു. വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കാർമികത്വം വഹിച്ചു.

ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഓശാന തിരുക്കർമങ്ങൾക്ക് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കാർമികത്വം വഹിച്ചു.

ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടന്ന ഓശാന തിരുക്കർമങ്ങൾക്ക് ഫാ. മാർട്ടിൻ പാലമറ്റം, ഫാ. ജിന്േ‍റാ കെ. ടോം എന്നിവർ കാർമികത്വം വഹിച്ചു.

ഹരിനഗർ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ നടന്ന ഓശാന തിരുക്കർമങ്ങൾക്ക് ഫാ. ആന്േ‍റാ കാഞ്ഞിരത്തുങ്കൽ, ഫാ. ജോസ് ഇളംതുരുത്തിയിൽ എന്നിവർ കാർമികത്വം വഹിച്ചു.

ബ്ലസഡ് സാക്രമെന്‍റ് ചർച്ചിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. വിൻസെന്‍റ് എടക്കാറോട്ട്, ഫാ. സിജോ എടക്കാറോട്ട് എന്നിവർ കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്