പ്രസ്റ്റണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങൾക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. ഫാൻസ്വ പത്തിൽ തുടങ്ങിയവർ സഹകാർമികരായിരിക്കും.
ഓശാന ഞായറാഴ്ചത്തെ തിരുക്കർമങ്ങൾ രാവിലെ 10 നും പെസഹായുടെ ശുശ്രൂഷകൾ വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയോടെയും ആരംഭിക്കും. ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ രാവിലെ 10 നും വലിയ ശനിയുടെ ശുശ്രൂഷകൾ രാവിലെ 9.30നും ആരംഭിക്കും. അന്നേദിവസം പുത്തൻ തീയും പുത്തൻവെള്ളവും വെഞ്ചരിക്കും.
ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച വൈകുന്നേരം ഏഴിനും ഈസ്റ്റർ കുർബാന ഏപ്രിൽ ഒന്നിനു (ഞായർ) രാവിലെ 10 നും നടക്കും.
എല്ലാ വിശ്വാസികളും തങ്ങൾക്കു ഏറ്റവും അടുത്തുള്ള ശുശ്രൂഷാ കേന്ദ്രങ്ങളിൽ പങ്കെടുത്തു ഉയിർപ്പുതിരുനാളിനായി പ്രാർഥനാപൂർവം ഒരുങ്ങണമെന്നു മാർ ജോസഫ് സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.
വിലാസം: St. Ignatious Square, Preston, PRI ITT.
റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്
ലിവർപൂളിൽ വിശുദ്ധവാര ശുശ്രൂഷകൾക്കു മാർ ജോസഫ് സ്രാന്പിക്കൽ കാർമികത്വം വഹിക്കും
07:26 PM Mar 24, 2018 | Deepika.com