ഓക്സ്ഫോർഡിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

07:23 PM Mar 24, 2018 | Deepika.com
ലണ്ടൻ: ഓക്സ്ഫോർഡിനടുത്ത് ബാൻബറിയിൽ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാജീവ് മാത്യു (35) രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

രാജീവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കർബിൽ കയറി എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എതിരെ വന്ന കാർ ഓടിച്ചിരുന്ന വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഗുജറാത്തിലെ കച്ചിലാണ് രാജീവിന്‍റെ കുടുംബം. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന രാജീവിന്‍റെ ഭാര്യ ശിൽപ, നാലു വയസുള്ള മകൾ അനുഷ്ക എന്നിവർ രാജീവിന്‍റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഗുജറാത്തിലാണ് താമസം.

മരണവിവരം പോലീസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മൃതദേഹം റാഡ്ക്ലിഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലണ്ടൻ ഹോണ്‍സ്ലോയിലെ സെന്‍റ് തോമസ് മാർത്തോമ്മ ചർച്ച് ഇടവകാംഗമാണ് രാജീവിന്‍റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ് തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ