+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3: യുണൈറ്റഡ് സികെ ചാന്പ്യന്മാർ

ദുബായ്: യുഎഇ അമാസ്ക് ദുബായിലെ അബുഹൈൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ്‍ 3’ യിൽ യുണൈറ്റഡ് സികെ ചാന്പ്യ·ാരായി. ആവേശകരമായ ഫൈനലിൽ റിലയൻസ് എഫ്സിയെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്
യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3: യുണൈറ്റഡ് സികെ ചാന്പ്യന്മാർ
ദുബായ്: യുഎഇ അമാസ്ക് ദുബായിലെ അബുഹൈൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ്‍ 3’ യിൽ യുണൈറ്റഡ് സികെ ചാന്പ്യ·ാരായി. ആവേശകരമായ ഫൈനലിൽ റിലയൻസ് എഫ്സിയെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് സികെ ചാന്പ്യന്മാരായത്. സെമിയിൽ കരുത്തരായ സാഫ്കോ എമാറാത്തിനെ പരാജയപ്പെടുത്തിയാണ് റിലയൻസ് എഫ്സി ഫൈനലിന് യോഗ്യത നേടിയത്.

ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് റിലയൻസ് എഫ്സി യുടെ മുജ്തബയും ടൂർണമെന്‍റിലെ മികച്ച ഗോളിയായി യുണൈറ്റഡ് സികെ യുടെ മഷ്ഹൂദിനേയും ഫൈനലിലെ മികച്ച കളിക്കാരനായി യുണൈറ്റഡ് സികെ യുടെ ഹനീഫയെയും തെരഞ്ഞെടുത്തു.

ഷാഫി റിലയൻസിന്‍റെ അധ്യക്ഷതയിൽ പൊതുപ്രവർത്തകനും കെ എംസിസി നേതാവുമായ ഹസൈനാർ തോട്ടം ഭാഗം പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദുബായിലെ പ്രീമിയർ ലീഗിൽ പങ്കെടുക്കാനായി നാട്ടിൽ നിന്നും വന്ന ടീം അമാസ്ക് ചെയർമാൻ ഷാഫിക്ക് ഹസൈനാർ തോട്ടും ഭാഗം ഉപഹാരം സമർപ്പിച്ചു. അമാസ്ക് ഭാരവാഹികൾ ചാന്പ്യന്മാർക്കുള്ള ട്രോഫികൾ കൈമാറി.

കെ എംസിസി നേതാവ് മുനീർ പി. ചെർക്കള, എഴുത്തുകാരൻ സ്കാനിയ ബെദിര, ഷാനവാസ് കൊച്ചി, റഹ്മാൻ ബേക്കറി, സി.കെ. ഹനീഫ, ഹസൈനാർ, യുഎഇ അമാസ്ക് ഉപദേശക സമതി ചെയർമാൻ ഉമ്മർപാണളം, യുഎഇ അമാസ്ക് ചെയർമാൻ മുനീർ എസ്ഇഎസ് തുടങ്ങിയവർ സംസാരിച്ചു.