ബർലിൻ: കടുത്ത പ്രതിഷേധങ്ങളും രൂക്ഷമായ തിരിച്ചടികളെ തുടർന്നു യൂറോപ്യൻ യൂണിയനു മേൽ ചുമത്തിയ അധിക ഇറക്കുമതി തീരുവ റദ്ദാക്കാൻ യുഎസ് സർക്കാർ തീരുമാനിച്ചു. സ്റ്റീലും അലൂമിനിയും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് യുഎസിൽനിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയനും തീരുവ വർധിപ്പിച്ചതോടെ യുഎസ് തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതമാകുകയായിരുന്നു.
സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് തത്കാലം പിൻവലിക്കുന്ന തീരുമാനം. മറ്റു മാർഗങ്ങൾ ആലോചിച്ചു വരുകയാണെന്ന് യുഎസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, ക്യാനഡ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇറക്കുമതി തീരുവിയിൽ നിന്ന് യുഎസ് യൂറോപ്യൻ യൂണിയനെ ഒഴിവാക്കി
10:37 PM Mar 23, 2018 | Deepika.com