മാഞ്ചസ്റ്റർ: സെന്റ് ജോർജ് ക്നാനായ പള്ളിയിൽ 24ന് ശനിയാഴ്ച ഓശാന ശുശ്രൂഷയോടെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും.
24ന് ശനിയാഴ്ച 10.30ന് പ്രഭാത പ്രാർത്ഥന, 11ന് വി. കുർബാന. തുടർന്ന് ഓശാനയുടെ പ്രദക്ഷിണം, കുരുത്തോല വാഴ്വിന്റെ ശുശ്രൂഷകൾ നടക്കപ്പെടും. മാർച്ച് 29 വ്യാഴം രാവിലെ 11ന് പ്രഭാത പ്രാർത്ഥന, 11.30ന് പെസഹാ കുർബാന. മാർച്ച് 30 ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 9ന് ആരംഭിക്കും. 31ന് ശനിയാഴ്ച വൈകിട്ട് 5ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും. ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഫാ. ജോസഫ് കുര്യൻ നേതൃത്വം നൽകും.
ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ബോബി ചെറിയാൻ: 07980705373
റെഞ്ചു തോമസ്: 07946123787
റിപ്പോർട്ട്: തോമസ് മാത്യു
മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ
10:24 PM Mar 23, 2018 | Deepika.com