സൗത്താംപ്ടണ്: സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പീഡാനുഭവ, ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 24ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും.
പീഡാനുഭവ ഉയിർപ്പു തിരുന്നാൾ തിരുക്കർമ്മങ്ങളുടെ സമയക്രമങ്ങൾ:
ഓശാന തിരുന്നാൾ മാർച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3നും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ മാർച്ച് 30 ന് രാവിലെ 9നും ആരംഭിക്കും. ഉയിർപ്പു തിരുന്നാളിന്റെ ശുശ്രൂഷകൾ 31 ന് രാത്രി 8.30ന് ആരംഭിക്കും.
ഓശാന, ദുഃഖവെള്ളി , ഉയിർപ്പു തിരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
Holy Trintiy Church, Millbrook Rd W, Southampton SO15 0JZ
പെസഹായുടെ ശുശ്രൂഷകൾ(ഇംഗ്ലീഷ്) 29ന് രാത്രി 8 ന് ആരംഭിക്കും.
പെസഹാ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
Saint Vincent de Paul Catholic Church, Aldermoor Cl, Southampton SO16 5ST
വിശുദ്ധവാര തിരുകർമ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ടോമി ചിറക്കൽമണവാളൻ 07480730503, ജെയ്സണ് ജോണ് 07737422836, ഷിനോ ജോസ് 07723076615, റ്റോമി തടിക്കാട്ട് 07440550700.
റിപ്പോർട്ട്: ടോമി തടിക്കാട്ട്
സൗത്താംപ്ടണിൽ വിശുദ്ധവാരാചരണ ശുശ്രൂഷകൾക്ക് ഫാ. ടോമി ചിറക്കൽ മുഖ്യകാർമ്മികനാകും
10:23 PM Mar 23, 2018 | Deepika.com