ദോഹ: മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനിൽപിന് അത്യന്താപേക്ഷിതമായ ശുദ്ധജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കമ്യൂണിറ്റി ബനവലൻഫ് ഫോറം വൈസ് പ്രസിഡന്റുമായ പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസും ഫ്രണ്ട്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം രംഗത്ത് ഖത്തറിന്റെ നടപടികൾ ശ്ലാഘനീയമാണെന്നും ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് മാതൃകാണെന്നും ചടങ്ങിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച ഡോ. നജ്മ മോൾ അഭിപ്രായപ്പെട്ടു. ജല സാക്ഷരതയാണ് സമൂഹത്തിനുണ്ടാവേണ്ടതെന്നും ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാൻ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്നും ചടങ്ങിൽ സംസാരിച്ച ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ്റഹ്മാൻ കീഴിശേരി പറഞ്ഞു.
ജലസംരക്ഷണ രംഗത്ത് വ്യക്തി തലത്തിലും സമൂഹ തലത്തിലും ആരോഗ്യകരമായ ചിന്തയും സമീപനങ്ങളുമാണുണ്ടാവേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച ടോസ്റ്റ്മാസ്റ്റേർസ് ക്ളബ്ബ് പ്രസിഡണ്ട് എസ്. എ. നിസാമുദ്ധീൻ പറഞ്ഞു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അൽ സുവൈദ് ഗ്രൂപ്പിനുള്ള പ്രശസ്തി പത്രം അൽ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറും റൂസിയ ഗ്രൂപ്പിനുള്ള സർട്ടിഫിക്കറ്റ് നൗഷാദും പി.എൻ. ബാബുരാജനിൽ നിന്നും ഏറ്റു വാങ്ങി.
മാനവരാശിയുടെ നിലനിൽപ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയുള്ള ദിനമാണ് മാർച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്.