പ്രിസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ സഭാ ആസ്ഥാനമായ പ്രിസ്റ്റണ്‍ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഈ വർഷത്തെ വിശുദ്ധവാര തിരുകർമ്മങ്ങൾ മാർച്ച് 25 ഓശാന ഞായറാഴ്ച ആരംഭിക്കും. ഗ്രേറ്റ്് ബ്രിട്ടണ് രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾ രാവിലെ 10ന് ആരംഭിക്കും. പെസഹാ വ്യാഴാഴ്ച തിരുകർമ്മങ്ങൾ വൈകുന്നേരം ആറിനും, പീഡാനുഭവ വെള്ളിയാഴ്ചയിലെ തിതിരുക്കർമ്മങ്ങൾ രാവിലെ പത്തിനും , വലിയ ശനിയാഴ്ച രാവിലെ 9.30 നും തിരുകർമ്മങ്ങൾ ആരംഭിക്കും.
വലിയ ശനിയാഴ്ച പുത്തൻ തീയും വെള്ളവും തിരുകർമ്മങ്ങൾക്കിടയിൽ ആശിർവദിക്കും. ഉയിർപ്പിന്റെ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി ഏഴിന് ആരംഭിക്കും. ഉയിർപ്പു ഞായറാഴ്ച രാവിലെ പത്തിന് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
പ്രിസ്റ്റണ്‍ കത്തീഡ്രലിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ
12:00 AM Mar 23, 2018 | Deepika.com