വത്തിക്കാൻസിറ്റി: മുൻ മാർപാപ്പ ബനഡിക്റ്റ് പതിനാറാമൻ ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസ് ഒന്നാമനെക്കുറിച്ച് തയാറാക്കിയ കത്തിലെ ചില ഭാഗങ്ങൾ മറച്ച് പ്രസിദ്ധീകരണത്തിനു നൽകിയതു സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ മാധ്യമ വിഭാഗം മേധാവി മോണ്‍. ഡാരിയോ വിഗാനോ രാജിവച്ചു.
കത്തിൽ കൃത്രിമം കാണിച്ചത് വ്യാജ വാർത്ത ചമയ്ക്കുന്നതിനു തുല്യമാണെന്ന് ആരോപണമുയർന്നിരുന്നു. ഫ്രാൻസിസ് പാപ്പയുടെ ദൈവശാസ്ത്ര പാണ്ഡിത്യത്തെ പുകഴ്ത്തുന്നതായിരുന്നു കത്ത്. എന്നാൽ, അദ്ദേഹത്തിന്റെ പുസ്തകമൊന്നും താൻ വായിച്ചിട്ടില്ലെന്നും ബനഡിക്റ്റ് പതിനാറാമൻ എഴുതിയിരുന്നു എന്നും, ഇതാണ് മറയ്ക്കപ്പെട്ടതെന്നുമായിരുന്നു ആരോപണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കത്ത് വിവാദം: വത്തിക്കാൻ മാധ്യമ മേധാവി രാജിവച്ചു
11:54 PM Mar 22, 2018 | Deepika.com