സൂറിച്ച്: സീറോമലബാർ ക്രൈസ്തവ സമൂഹത്തിന്റെ വാർഷിക ധ്യാനം മാർച്ച് 23, 24, 25 തീയതികളിൽ സൂറിച്ച് സെന്റ് തെരേസാ ദേവാലയത്തിൽ നടക്കപ്പെടും. ഈ വർഷത്തെ വാർഷിക ധ്യാനം നയിക്കുന്നത് പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷനറിയുമായ അദിലാബാദ് ബിഷപ് മാർ പ്രിൻസ് ആന്റണി പനേങ്ങാടനാണ്.
മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 8 വരെയും 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും 25 ഞായറാഴ്ച 1 മുതൽ രാത്രി 8 വരെയുമാണ് ധ്യാന ശുശ്രൂഷകൾ. ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് മാർ പ്രിൻസ് പനേങ്ങാടൻ മുഖ്യകാർമ്മികത്വം വഹിക്കും.
രണ്ടാം ദിവസം മാർച്ച് 24ന് ശനിയാഴ്ച നടക്കുന്ന ധ്യാനത്തിന് മാർ സ്റ്റീഫൻ ചിറപ്പണം സന്ദേശം നൽകുന്നതും ഉച്ചകഴിഞ്ഞ് 2.30ന് അഭി. തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യ ബാലിയർപ്പിക്കുന്നതുമാണ.്
വാർഷിക ധ്യാനത്തിനായുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജെയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്. ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോന്പുകാലത്തിൽ പങ്കെടുത്ത് ക്രൈസ്തവ സാക്ഷ്യം നവീകരിക്കുന്നതിനും വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുന്നതിനും വചനപ്രഘോഷകനും മിഷനറിയുമായ മാർ പ്രിൻസ് ആന്റണി പനേങ്ങാടൻ നയിക്കുന്ന നോന്പുകാല ധ്യാനത്തിലേക്ക് ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
മാർ സ്റ്റീഫൻ ചിറപ്പണത്ത് ശനിയാഴ്ച സൂറിച്ചിൽ ദിവ്യബലി അർപ്പിക്കും
11:53 PM Mar 22, 2018 | Deepika.com