വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ഓഗസ്റ്റിൽ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ സന്ദർശനം നടത്തും.
വത്തിക്കാനിലെ പൊതു സന്ദർശന വേളയിൽ മാർപാപ്പ അറിയിച്ചതാണ് ഇക്കാര്യം.
കുടുംബങ്ങളുടെ ആഗോള സമ്മേളനം ഓഗസ്റ്റ് 21 മുതൽ 26വരെ ഡബ്ളിനിൽ നടക്കുന്നുണ്ട്. ഇതിന്റെ സമാപനച്ചടങ്ങിൽ മാർപാപ്പ ആധ്യക്ഷ്യം വഹിക്കും.
മാർപാപ്പ ഓഗസ്റ്റിൽ ഡബ്ലിൻ സന്ദർശിക്കും
11:48 PM Mar 22, 2018 | Deepika.com