ഇല്ലിനോയ്ഡ്: ഇല്ലിനോയ് സംസ്ഥാനത്ത് മാർച്ച് 20നു നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ എട്ടാം കണ്‍ഗ്രിഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച ഇന്ത്യൻ അമേരിക്കൻ വംശജരായ രാജാ കൃഷ്ണമൂർത്തിയും ജിതേന്ദ്ര ഡിഗവൻകറും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
നിലവിലുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി രാജാ കൃഷ്ണമൂർത്തിക്കെതിരെ മത്സരിക്കുന്നതിനു റിപ്പബ്ലിക്കൻ പാർട്ടിയുടെ നറുക്ക് വീണത് ജിതേന്ദ്ര ഡിഗവൻകറിനാണ്. ഇവർക്കെതിരെ ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല.
അടുത്ത് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇരുവരും കടുത്ത മത്സരം കാഴ്ചവയ്ക്കും. ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന സ്ക്കംബർഗ്, നോർത്ത് വെസ്റ്റ് കുർക്ക്, നോർത്ത് ഈസ്റ്റ് ഡ്യുപേജ്, നോർത്ത് ഈസ്റ്റ് കെയ്ൻ കൗണ്ടികൾ ഉൾപ്പെട്ടതാണ് എട്ടാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്ട്.
ഇന്ത്യൻ വോട്ടർമാർക്ക് പ്രിയങ്കരനായ രാജാ കൃഷ്ണമൂർത്തിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ലെങ്കിലും കമ്മ്യൂണിറ്റിവർക്കറും വ്യവസായിയുമായ ജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യപരീക്ഷണത്തിനു തയാറെടുക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി.
ഇല്ലിനോയ്സിന്റെ ചരിത്രത്തിൽ ഒരു പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജതർ നേർക്കുനേർ ഏറ്റുമുട്ടുന്നത് ആദ്യമാണ്. ഇല്ലിനോയ്സിലെ വോട്ടർമാർ ഇവർ തമ്മിലുള്ള മത്സരം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ