അരിസോണ: ഫീനിക്സ് ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് അരിസോണ, വാർഷിക നവീകരണ ധ്യാനം മാർച്ച് 23 മുതൽ 25 വരെ (വെള്ളി, ശനി, ഞായർ) നടത്തുവാൻ തീരുമാനിച്ചു. പാരീഷ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാലു ഗ്രൂപ്പുകളിലായാണ് ഇടവക ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
മുതിർന്നവർക്കുള്ള വചനഘോഷണം നയിക്കുന്നത് തൃശൂർ മേരിമാതാ മേജർ സെമിനാരി വേദശാസ്ത്ര പണ്ഡിതൻ റവ. ഡോ. ഫ്രീജോ പോൾ ആണ്. കൊച്ചുകുട്ടികൾക്ക് ഇടവകാംഗംകൂടിയായ ആനി ടോമും, ടീനേജേഴ്സിന്േറയും യുവജനങ്ങളുടേയും ഗ്രൂപ്പിനു സെഹിയോൻ മിനിസ്ട്രി യുഎസ്എ അംഗങ്ങളായ മേരി ചാഴികാട്ടും, അയിനീഷ് ഫിലിപ്പും നേതൃത്വം നൽകുന്നു. യുവജനങ്ങൾക്ക് വചനപ്രഘോഷണത്തിനായി എത്തുന്നത് ഫീനിക്സ് റോമൻ കാത്തലിക് ആക്സിലറി ബിഷപ്പ് മാർ എഡ്വേർഡ് നവാരസ് പിതാവാണെന്നതും ഏറെ ശ്രദ്ധേയമാണ്.
ഉപവാസത്തിലൂടെയും, പ്രായശ്ചിത്തപ്രവർത്തികളിലൂടെയും പ്രാർത്ഥനാനിർഭരരായി അന്‍പത് നോന്പാചരിക്കുന്ന വിശ്വാസികൾ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ ജീവിത നവീകരണത്തിനും വിശുദ്ധിയിലേക്കുള്ള വളർച്ചയ്ക്കും ഈ ധ്യാനാവസരം ഏറെ പ്രയോജനപ്പെടട്ടെ എന്ന് ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ ആശംസിച്ചു. ധ്യാനത്തിൽ പങ്കുചേർന്ന് ദൈവാനുഗ്രഹവും കൃപയും ലഭ്യമാകാൻ ഏവരേയും ക്ഷണിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം