നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ ഇൻഡ്യൻ സമൂഹം നാൽപ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.
മാർച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 17.15 ന് ഭക്തിനിർഭരമായ കുരിശിന്റെ വഴിയും തുടർന്ന് മരിയൻ കത്തീഡ്രലിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിയ്ക്കും. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലിയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഢനങ്ങളുടെയും സ്മരണയിൽ വിശ്വാസത്തിന്റെ നിറതിരി കൊളുത്തുന്ന കഷ്ടാനുഭ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാൽപ്പതാം വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങളിലേയ്ക്ക് ബെർഗിഷസ്ലാന്റ് സെന്റ് മാർട്ടിൻ കുടുംബകൂട്ടായ്മ ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഇൻഡ്യൻ കമ്യൂണിറ്റിയ്ക്കു വേണ്ടി കൊളോണിൽ നിന്നും നേവിഗസിലേയ്ക്ക് പ്രത്യേകം ബസ് യാത്ര ക്രമീകരിച്ചിട്ടുണ്ട്. ബസിൽ പോൻ ആഗ്രഹിയ്ക്കുന്നവർ മാർച്ച് 23 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് (Danzierstr. 55, 51063, Koeln,Muehlheim) എത്തേണ്ടതാണ്. 3.30 ന് ബസ് യാത്ര പുറപ്പെടും.(വിവരങ്ങൾക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 689868, 01789353004).
വിവരങ്ങൾക്ക് :
മേഴ്സി തടത്തിൽ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടിൽ (സെക്രട്ടറി) 02336 4748562.
Address:
Mariendom, Elberfelder tSr.12,42533 Velbert-Neviges
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ നാൽപ്പതാം വെള്ളിയാഴ്ച ആചരണം മാർച്ച് 23ന്
11:33 PM Mar 21, 2018 | Deepika.com