ബേണ്‍: സീറോ മലബാർ ക്രൈസ്തവ സമൂഹത്തിന്റെ വാർഷിക ധ്യാനം മാർച്ച് 23, 24, 25 തീയതികളിൽ ബേണ്‍ വി. അന്തോണീസ് ദേവാലയത്തിൽ നടക്കും. ഈ വർഷത്തെ വാർഷിക ധ്യാനം നയിക്കുന്നത് പ്രമുഖ സുവിശേഷ പ്രഘോഷകനും മനശാസ്ത്ര വിദഗ്ദനുമായ ഫാ. അനീഷ് ഈറ്റക്കുന്നേലാണ് .
മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ 8 വരെയും 24 ശനിയാഴ്ച രാവിലെ 9മുതൽ വൈകുന്നേരം 6 വരെയും 25 ഞായറാഴ്ച 1.30 മുതൽ രാത്രി 8 വരെയുമാണ് ധ്യാന ശുശ്രൂഷകൾ. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അഭി. തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യ ബാലിയർപ്പിക്കുന്നതുമാണ്.
ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോയന്പുകാലത്തിൽ പങ്കെടുത്ത് ക്രൈസ്തവ സാക്ഷ്യം നവീകരിക്കുന്നതിനും വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുന്നതിനും ഫാ. അനീഷ് ഈറ്റക്കുന്നേൽ നയിക്കുന്ന നോയിന്പുകാല ധ്യാനത്തിലേക്ക് ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സിറോ മലബാർ കോഡിനെറ്റർ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
മാർ സ്റ്റീഫൻ ചിറപ്പണത്ത് വെള്ളിയാഴ്ച ബേണിൽ ദിവ്യബലി അർപ്പിക്കും
11:31 PM Mar 21, 2018 | Deepika.com