മനാമ: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരിൽ വൈജ്ഞാനിക സാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു.
ഇന്നവേഷൻ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദർശനവേദിയാകും നോട്ടെക്കുകൾ. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വർഷത്തിലൊരിക്കൽ നോട്ടെക്കുകൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
സാങ്കേതിക, വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ യുവ ഗവേഷകർക്ക് നോട്ടെക് അവസരം നൽകും. സാങ്കേതിക രംഗത്തെ പ്രതിഭകൾക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങൾ, കരിയർ എക്സ്പോ, സെമിനാർ തുടങ്ങിയ വിവിധ സംരംഭങ്ങൾ നോട്ടെക് എക്സ്പോയിലുണ്ടാകും.
പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ക്രിയേറ്റീവ് കമ്യൂണ്‍, സോഷ്യൽ മീഡിയ അവയർനെസ്, സൈബർ സെക്യൂരിറ്റി, സിറ്റിസണ്‍ ജേർണലിസം, ഗതാഗത സുരക്ഷ തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ, ഓപണ്‍ ടോക്ക്, പ്രൊജക്ട് പ്രസന്േറഷൻ, വീഡിയോ റിവ്യൂ, ബുക് റിവ്യൂ, അപ്ലിക്കേഷൻ ഷോക്കോസ്, ശാസ്ത്രമേള, സ്കൂൾ പവലിയൻ, ബുക് ഷെൽഫ്, എഡ്യൂ എക്സ്പോ എന്നിവയും നടക്കും. മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്താണ് നോട്ടെക്കിൽ പങ്കെടുക്കാൻ അവസരം നൽകുക. ഈ വർഷത്തെ നോട്ടെക് ആർ എസ് സിയുടെ സെക്ടർ, സെൻട്രൽ, നാഷനൽ ഘടകങ്ങളിൽ ഈ മാർച്ച് മാസമാണ് നടക്കുക. എക്പോയിൽ പങ്കെടുക്കുന്നതിന് +973 36111638, +973 3918 9085 ൽ ബന്ധപ്പെടുക.