ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ലിലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്പെല്ലിംഗ് ബി മാർച്ച് 25 ഞായറാഴ്ച റിച്ചർഡ്സനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ (ഡാളസ്) വച്ചു നടത്തപ്പെടും. ഒന്നു മുതൽ 8 വരെ ഗ്രേഡിലുള്ള വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
2003 മുതൽ എല്ലാവർഷവും തുടർച്ചയായി നടത്തുന്ന സ്പെല്ലിംഗ് ബി മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത് ലിലി ഫൗണ്ടേഷനാണ്. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ഓരോ ഗ്രൂപ്പിലേയും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് പ്രത്യേക ട്രോഫികളും സമ്മാനിക്കും. മത്സരാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
.സ്ഥലം : യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഡാലസ് നവീൻ ജിൻഡാൾ സ്കൂൾ ഓഫ് മനേജ്മെന്റ്. വിവരങ്ങൾക്ക് :214 566 5363, 713 303 2595, 972 859 9225.
റിപ്പോർട്ട്: പി.പി. ചെറിയാൻ