ഡാളസ്: ഓഗസ്റ്റ് മാസം രണ്ടു മുതൽ അഞ്ചു വരെ കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിൽ നടത്തപ്പെടുന്ന പത്താമത് മലങ്കര കത്തോലിക്ക കണ്വൻഷൻ രജിസ്ട്രേഷൻ കിക്കോഫ് ഉദ്ഘാടനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ മാർച്ച് 18 ഞായറാഴ്ച വിശുദ്ധ ആരാധനക്ക് ശേഷം നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ ബിഷപ്പ് സ്റ്റെഫാനോസ് നിർവഹിച്ചു.
രൂപത പാസ്റ്ററൽ കൗണ്സിൽമെന്പർമാരായ സുജൻ കാക്കനാട്ട്, ജിം ചെറിയാൻ, പ്രമുഖ ആംഗലേയ സാഹിത്യകാരനും ഇടവകാംഗവുമായ റോയ് വർഗീസ്, ഫ്രാൻസിസ് ജോർജ് സെക്രട്ടറി മോൻസി ജോർജ് എന്നിവർ ബിഷപ്പിൽ നിന്നും രജിസ്ട്രേഷൻ ബ്രോഷർ ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം.
ഇതോടൊപ്പം ദേവാലയത്തിൽ പീഡനുഭവ വാരത്തിനു മുന്നോടിയായുള്ള ഏകദിന ഒരുക്ക ധ്യാനവും, ദൈവാരാധനയും അമേരിക്ക കാനഡ (സൈന്റ്റ് മേരി, ക്വീൻ ഓഫ് പീസ്) രൂപതാധ്യക്ഷൻ റവ. ഡോ. പീലിപ്പോസ് മാർ സ്റ്റേഫാനോസ് മെത്രാപോലിത്തയുടെയും ഇടവക വികാരി മത്തായി മണ്ണൂർവടക്കേതിലിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ