മാഞ്ചസ്റ്റർ: ലിവർപൂൾ, ഷെഫീൽഡ്, മാഞ്ചസ്റ്റർ ചാപ്ലൻസികളിലുള്ള വിശ്വാസികൾക്കായി വിശുദ്ധ വാരാചരണ ശുശ്രൂഷകൾ രണ് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുകർമ്മങ്ങൾക്ക് യൂറോപ്പിന്റെയും ഓഷ്യാനയുടെയും ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയോഡോഷ്യസ് നേതൃത്വം നൽകും. കുർബാനയുടെ പരിസമാപ്തിയിൽ മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎമ്മിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് അഭി. പിതാവ് തിരിതെളിയിക്കും.
ഓശാന, ദുഃഖവെള്ളി, ഉയിർപ്പ്, തിരുനാൾ ശുശ്രൂഷകൾ നോർത്തെൻഡനിലുള്ള സെന്റ് ഹിൽഡാ ദൈവാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകൾ 25ന് ഉച്ചയ്ക്ക് രണ്ടിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ 30നു രാവിലെ 8.30നും ആരംഭിക്കും. ഉയിർപ്പ് തിരുനാളിന്റെ ശുശ്രൂഷകൾ 31ന് രാത്രി 8ന് ആരംഭിക്കും.
Address: St. Hilda Rc Church, 66 Kenworthy Lane MZ2 4EF
പെസഹായുടെ ശുശ്രൂഷകൾ 29 വ്യാഴാഴ്ച നാലിന് ലിവർപൂൾ ബ്രോഡ്ഗ്രിനിലുള്ള ഓൾ സെയിന്റ്സ് ദൈവാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു.
Address: All Saints church Broad green, LI3 5SH
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുർബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
വിവരങ്ങൾക്ക്: ഫാ. രഞ്ജിത്ത് മഠത്തിപറന്പിൽ- 07714380575
രാജു ചെറിയാൻ- 07443630066
റിപ്പോർട്ട്: അലക്സ് വർഗീസ്
മാഞ്ചസ്റ്റർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലൻസിയിൽ വിശുദ്ധ വാരാചരണം
08:13 PM Mar 21, 2018 | Deepika.com