ന്യൂയോർക്ക്: ഫോമാ ഗ്രേറ്റ്ലേക്സ് റീജണ്‍ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വനിതാദിനാഘോഷവും ധനശേഖരണവും വൻവിജയമായി. ഫോമാ ഗ്രേറ്റ് ലേക്സ് റീജണ്‍ വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍ ഫിലോമിന സഖറിയായുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച സമ്മേളനം ഫോമാ വനിതാ ഫോറം ദേശീയ സെക്രട്ടറി രേഖാ നായർ ഉദ്ഘാടനം ചെയ്തു.
രശ്മി റാവു, സുമിത ചൗധരി, മിഷേൽ ഗല്ലർഡോ, പദ്മാ കുപ്പാ, ഹരിത ഡോടാലാ എന്നിവർ എഞ്ചിയനീയറിംഗ്, ആരോഗ്യം, നിയമം, രാഷ്ട്രീയം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുത്തു. ഇതിനോട് ചേർന്ന് നടത്തപ്പെട്ട ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനശേഖരണത്തിനായി എറണാകുളം എംജി റോഡിലുള്ള മിലൻ ഡിസൈനേഴ്സ് സ്പോണ്സർ ചെയ്ത ഡിസൈനർ സാരിയുടെ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തി. ഇത് വൻവിജയമാകുകയും അതിലൂടെ സമാഹരിച്ച പണം വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി വിനിയോഗിക്കുകയും ചെയ്യും.
സ്ത്രീകൾക്ക് വൈദ്യസഹായം ലഭ്യമാകുന്ന പാലിയേറ്റീവ് കെയർ പ്രോജക്ട്, നേത്രദാനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വൈദ്യസഹായത്തോടെ അന്ധരായവർക്ക് കാഴ്ച നൽകുന്ന വിഷൻ പ്രോജക്ട്, പ്രതിസന്ധികളിലൂടെ കടുന്നുപോകുന്ന കുടുംബങ്ങൾക്ക് ധനസഹായം എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രേറ്റ്ലേക്സ് റീജിയൻ വനിതാഫോറം സഹായം നൽകും.
2018ൽ നടക്കാൻ പോകുന്ന ഫോമയുടെ ഇലക്ഷനിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഫിലിപ്പ് ചാമത്തിൽ, ജോണ്‍ വർഗീസ് (സലിം), ട്രഷറർ സ്ഥാനാർത്ഥികളായ ഷിനു ജോസഫ്, റെജി ചെറിയാൻ, ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ജെയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി രേഖാ നായർ എന്നിവർക്ക് ഫോമാ ഡെലിഗേറ്റ്സുകളുമായി ഒരു മീറ്റിംഗും സ്റ്റേജിൽ അവർക്ക് വോട്ടഭ്യർത്ഥിക്കാനുള്ള അവസരവും കൊടുത്തു. തുടർന്ന് മിഷിഗണ്‍, ഒഹയോ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും സമ്മേളനത്തോടു ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡാൻസ്, സ്കിറ്റ്, ഗാനമേള എന്നിവ മികച്ച നിലവാരം പുലർത്തി.
ഫോമാ ഗ്രേറ്റ്ലേക്സ് വനിതാഫോറം ചെയർപേഴ്സണ്‍ ഫിലോമിന സഖറിയ, സെക്രട്ടറി റ്റെസി മാത്യു, വൈസ് ചെയർപേഴ്സണ്‍ മേരി ജോസഫ്, ട്രഷറർ ജിജി ഫ്രാൻസിസ്, കമ്മിറ്റിയംഗങ്ങളായ കുഞ്ഞമ്മ വില്ലാനശ്ശേരിൽ, ശോഭ ജെയിംസ്, വനിതാഫോറം നാഷണൽ അഡ്വൈസറി ബോർഡ് മെന്പർ മെർലിൻ ഫ്രാൻസിസ്, ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂർ ഡേവിഡ്, ഫോമാ ഗ്രേറ്റ് ലേക്സ് റീജിയൻ വൈസ് പ്രസിഡന്റ് റോജൻ തോമസ്, ഗ്രേറ്റ് ലേക്സ് റീജിയൻ നാഷണൽ കമ്മിറ്റി മെന്പർ ജെയിൻ മാത്യു കണ്ണച്ചാൻപറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ നടത്തപ്പെട്ട ഈ സമ്മേളനവും പരിപാടികളും വൻവിജയമാകുകയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം