ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ വലിയ ഇടയൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇന്ത്യ രാജ്യം നൽകിയ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ മാർച്ച് 20 ചൊവാഴ്ച ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്ന് സ്വീകരിച്ചു.
ഇന്ത്യൻ വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർക്കൊപ്പം മാർത്തോമ്മ സഭയെ പ്രതിനിധികരിച്ചു ഡൽഹി ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തിരുവനന്തപുരം ബിഷപ്പ് ജോസഫ് മാർ ബർണബാസ്, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇന്ത്യയുടെ വൈസ് ചെയർ ലീന തോമസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. മനോജ് മാത്യു, ഭദ്രാസന ട്രഷറർ പി.പി. മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1918 ഏപ്രിൽ 27ന് ജനിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 2018 ഏപ്രിൽ 27ന് 101-ാം ജ·ദിനം ആഘോഷിക്കുകയാണ്. 1953 മെയ് 23ന് ബിഷപ്പ് ആയ തിരുമേനി 2018 മെയ് 23ന് അറുപത്തിയഞ്ചു വർഷം മാർത്തോമ്മ സഭയിൽ മേൽപ്പട്ടക്കാരനായി പൂർത്തീകരിക്കുകയാണ്. ഇത് മലങ്കര സഭയുടെ ചരിത്രത്തിൽ പുതിയ അധ്യായമാണ്.
റിപ്പോർട്ട്: ഷാജി രാമപുരം