ലോംഗ്സൈറ്റ്: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ 2018ലെ പീഡാനുഭവ ഉയിർപ്പുതിരുനാൾ തിരുക്കർമ്മങ്ങൾ മാർച്ച് 25ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. റവ. ഫാ. പ്രതീഷ് പുളിയ്ക്കൽ സിഎംഐ ആണ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികനാകുന്നത്.
ഓശാനത്തിരുനാൾ മാർച്ച് 25 ഞായറാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കും. കാൽകഴുക്കൽ, പെസഹാ വ്യാഴം തിരുകർമ്മങ്ങൾ മാർച്ച് 29 വ്യാഴാഴ്ച രാവിലെ പത്തിനായിരിക്കും. ദിവ്യബലിക്കും ശുശ്രൂഷകൾക്കും ശേഷം പെസഹാ അപ്പം ആശീർവദിക്കുന്നതും, വിതരണം ചെയ്യുന്നതുമാണ്. കർത്താവിന്റെ കാൽവരികുന്നിലേക്കുള്ള പീഡാനുഭവ ചരിത്രവായന കുരിശുമുത്തൽ തിരുകർമ്മങ്ങൾ മാർച്ച് 30 ദുഃഖ വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒന്നിന് അവസാനിക്കും. തുടർന്ന് നേർച്ചക്കഞ്ഞിവിതരണത്തോടു കൂടി ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ സമാപിക്കും.
ഈശോയുടെ തിരുവുത്ഥാന ശുശ്രൂഷകൾ ശനിയാഴ്ച രാത്രി 11ന് ആരംഭിക്കും. ഉയിർപ്പ് തിരുനാളോട് കൂടി ഈ വർഷത്തെ വലിയ നോന്പാചരണത്തിന് പരിസമാപ്തിയാകും. ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിലായിരിക്കും ഓശാന ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള എല്ലാ ശുശ്രൂഷകളും നടത്തപ്പെടുന്നത്. വിശുദ്ധവാരതിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും വളരെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി പാരീഷ് കമ്മിറ്റിക്ക് വേണ്ടി ട്രസ്റ്റിമാർ അറിയിക്കുന്നു.
ദേവാലയത്തിന്റെ വിലാസം:
St .Joseph Church, Portland crescent , Longsight , M13 0BU.
കൂടുതൽ വിവരങ്ങൾക്ക് :
ഹാൻസ് ജോസഫ് : 7951222 331
വർഗീസ് കോട്ടയ്ക്കൽ: 7812365564
റിപ്പോർട്ട്: അലക്സ് വർഗീസ്
സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ
11:21 PM Mar 20, 2018 | Deepika.com