ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രിൽ 7 ന് ഫിബ്സ്ബോറോ സ്കൗട്ട് ഹാളിൽ വച്ചു ഉദ്ഘാടനം ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ നിന്നും പഠനത്തിനായോ ജോലിക്കായോ അയർലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടിൽ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ഫാ. ക്ലെമെന്റ് പാടത്തിപ്പറന്പിൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആൻറണി ചീരംവേലിൽ ങടഠ 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറന്പിൽ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ് 0863725536
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
ഡബ്ലിൻ സീറോ മലബാർ സഭയുടെ കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് ഏപ്രിൽ 7 ന്
11:18 PM Mar 20, 2018 | Deepika.com