മാഞ്ചസ്റ്റർ: തിരുകുടുംബത്തിന്റെ കാവൽക്കാരനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തി പൂർവ്വം ആഘോഷിച്ചു. മാർച്ച് 18 ഞയാറാഴ്ച വൈകുന്നേരം നാലിന് വിഥിൻ ഷോയിലെ ഹിൽഡ് ഗ്രീനിൽ സെന്റ് എലിസബത്ത് പള്ളിയിൽ പാട്ടുകുർബാനയോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഇടവകയിലെ സെന്റ് ജോസഫ് കൂടാരയോഗം നേതൃത്വം നൽകി.
ക്നാനായ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുരയിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. സ്നേഹ വിരുന്നോടുകൂടി തിരുന്നാൾ സമാപിച്ചു. തിരുന്നാളിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപുരയിൽ നന്ദി അറിയിച്ചു.
റിപ്പോർട്ട്: അലക്സ് വർഗീസ്