കുവൈറ്റ് സിറ്റി: അസുഖത്തെത്തുടർന്ന് കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുകയും ചികിത്സയിൽ കഴിയുകയും ചെയ്യുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഹസാവി യൂണിറ്റംഗം കെ.സി. ചാണ്ടിയുടെ ക്ഷേമനിധി തുക കൈമാറി.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബ്ബാസിയ ഡി യൂണിറ്റ് ജോയിന്റ് കണ്‍വീനർ ഗോപകുമാർ, ഷുവൈഖ് യൂണിറ്റ് മുൻ കണ്‍വീനർ ശരത്ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. കുവൈത്തിൽ സ്വകാര്യ കന്പനിയിൽ വെൽഡറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
റിപ്പോർട്ട്: സലിം കോട്ടയിൽ