ദുബായ്: കൊടുങ്ങല്ലൂർ കോതപറന്പ് നിവാസികളുടെ യുഎഇ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽതവാർ പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള കോതപറന്പ് നിവാസികൾ പങ്കെടുത്തു.
കോതപറന്പ് ജുമാ മസ്ജിദ് കമ്മിറ്റി മെന്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥിയായി സംബന്ധിച്ചു. പ്രദേശത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാടിന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈക്കൊള്ളേണ്ടതായ നിലപാടുകളെക്കുറിച്ച് സിയാദ് വിശദീകരിച്ചു. അഭിലാഷ് പറന്പത്തുകണ്ടി, ഫിറോസ് പോനാക്കുഴി മുഹമ്മദ് ഫാറൂഖ്, ഡോ. സഫീർ അഹമ്മദ്, റഫീഖ് പനപ്പറന്പിൽ, അൻസാരി, റഫീഖ് വട്ടപ്പറന്പിൽ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും നടത്തപ്പെട്ടു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള