+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ർ​ഭഛി​ദ്രം ത​ട​യു​ന്ന ബി​ല്ലി​ൽ മി​സി​സി​പ്പി ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു

മി​സി​സി​പ്പി: ഗ​ർ​ഭഛി​ദ്രം ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന ബി​ല്ലി​ൽ മി​സി​സി​പ്പി ഗ​വ​ർ​ണ​ർ ഫി​ൽ ബ്ര​യാ​ൻ ഒ​പ്പു​വ​ച്ചു. പ​തി​ന​ഞ്ച് ആ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ ഭ്രൂ​ണ​ഹ​ത്യ ത​ട​യ​നാ​ണ് ബി​ല്ലി​ലു​ടെ ല​ക്ഷ്യ
ഗ​ർ​ഭഛി​ദ്രം ത​ട​യു​ന്ന ബി​ല്ലി​ൽ മി​സി​സി​പ്പി ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു
മി​സി​സി​പ്പി: ഗ​ർ​ഭഛി​ദ്രം ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന ബി​ല്ലി​ൽ മി​സി​സി​പ്പി ഗ​വ​ർ​ണ​ർ ഫി​ൽ ബ്ര​യാ​ൻ ഒ​പ്പു​വ​ച്ചു. പ​തി​ന​ഞ്ച് ആ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ ഭ്രൂ​ണ​ഹ​ത്യ ത​ട​യ​നാ​ണ് ബി​ല്ലി​ലു​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ർ​ശ​ന​മാ​യ ഭ്രൂ​ണ​ഹ​ത്യ വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ള്ള സം​സ്ഥാ​ന​മാ​ണ് മി​സി​സി​പ്പി. മി​സി​സി​പ്പി സം​സ്ഥാ​ന​മാ​യി​രി​ക്ക​ണം ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സം​സ്ഥാ​ന​മാ​കേ​ണ്ട​തെ​ന്ന് ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ ഗ​ർ​ഭ​ച്ഛി​ദ്ര ക്ലി​നി​ക്കു​ക​ളും ഇ​തോ​ടെ അ​ട​ച്ചു പൂ​ട്ടും. ഇ​തു​വ​രെ 20 ആ​ഴ്ച വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്ന നി​രോ​ധ​ന​മെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് 15 ആ​ഴ്ച വ​രെ​യാ​ക്കി കു​റ​ച്ചു.

സം​സ്ഥാ​ന ഹൗ​സി​ലും സെ​ന​റ്റി​ലും നി​യ​ന്ത്ര​ണ​മു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യാ​ണ് ഭ്രൂ​ണ​ഹ​ത്യ നി​രോ​ധ​ന നി​യ​മം അം​ഗീ​ക​രി​ച്ച​ത്. സെ​ന​റ്റി​ൽ 14 നെ​തി​രെ 35നും ​ഹൗ​സി​ൽ 34 നെ​തി​രെ 76 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സാ​യ​ത്. ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ബി​ല്ലി​നെ ചോ​ദ്യം ചെ​യ്തു ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ലൊ​സ്യൂ​ട്ട് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. ജാ​ക്സ​ണ്‍ വു​മ​ൻ​സ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ