ലോസേൻ: അന്താരാഷ്ട്ര സ്വഭാവം ഏറ്റവും കൂടുതലുള്ള യൂണിവേഴ്സിറ്റിയായി സ്വിറ്റ്സർലൻഡിലെ ലോസേനിലുള്ള ഇപിഎഫ്എൽ ഫെഡറൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുക്കപ്പെട്ടു.
ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിലാണ് തെരഞ്ഞെടുപ്പ്. സ്വിറ്റ്സർലൻഡിലെ തന്നെ സൂറിച്ചിലുള്ള ഇടിഎച്ച് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ആറാം സ്ഥാനത്തെത്തിയ ജനീവ യൂണിവേഴ്സിറ്റിയാണ് ടോപ് ടെന്നിൽ ഇടം നേടിയ മൂന്നാമത്തെ സ്വിസ് യൂണിവേഴ്സിറ്റി. ഹോങ്കോംഗ്, സിങ്കപ്പൂർ, ബ്രിട്ടീഷ്, ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളാണ് ടോപ് ടെന്നിലെത്തിയ മറ്റുള്ളവ.
ജർമൻ യൂണിവേഴ്സിറ്റികൾ അന്തർദ്ദേശീയ തലത്തിൽ ഒട്ടും പിന്നിലല്ല. ആഹൻ ടെക്നിക്കൽ യൂണിവേഴ്സിറ്റി ലോകത്തിലെ തന്നെ മികച്ചതാണ്. ഒട്ടനവധി ഇൻഡ്യൻ വിദ്യാർത്ഥികൾ ഇവിടെ ഉന്നതപഠനത്തിനം നടത്തുന്നുണ്ട്. പഠിച്ചുകഴിഞ്ഞാൽ 18 മാസം വരെ ജോബ് സെർച്ചിംഗ് വിസയും തുടർന്ന് ജോലിയും ലഭിയ്ക്കാൻ നിയമപ്രകാരം അനുവദിയ്ക്കുന്നതുകൊണ്ടാണ് ജർമനിയിലെ മിക്ക യൂണിവേഴ്സിറ്റികളിലും ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി തെരഞ്ഞെടുക്കുന്നത് . ഇതിൽ പല യൂണിവേഴ്സിറ്റികളും ജർമൻ ഭാഷ വേണ്ടെന്നുള്ളതും വിദ്യാർത്ഥികളെ ഏറെ ആകർഷിയ്ക്കുന്ന മെറ്റാരു ഘടകമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അന്താരാഷ്ട്രതലത്തിൽ ഏറ്റവും മികച്ചത് ലോസേൻ യൂണിവേഴ്സിറ്റി; ജർമനി തൊട്ടു പിന്നിൽ
11:12 PM Mar 19, 2018 | Deepika.com