ഷെഫീൽഡ്: ഷെഫീൽഡ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തോഡ്ക്സ് ഇടവകയിൽ പതിവുപോലെ വിശുദ്ധ വരാചരണ ശുശ്രൂഷകൾ നടത്തപ്പെടുന്നു. ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകൾ രണ്ടു സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകൾക്ക് റവ. ഫാ. ചെറിയാൻ ടി. സാമുവേൽ(സഭ മാനേജിംഗ് കമ്മിറ്റി അംഗം, ബേസിൽ ഗോസ്പൽ ടീം അംഗം) നേതൃത്വം നൽകും.
ഓശാന ശുശ്രൂഷകൾ:
Venue: St. Patrick church Barnselay Rd, S5 0QE
മാർച്ച് 24ന് വൈകിട്ട് 7 മുതൽ സന്ധ്യനമസ്കാരം, ധ്യാനപ്രസംഗം, കുന്പസാരം.
25ന് ഉച്ചയ്ക്ക് 12.45 മുതൽ ഓശാന ശുശ്രൂഷ, വി. കുർബാന
കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ:
Venue: St. Leonards church, 93 Everingham, Road, S5 7Le
മാർച്ച് 28 വൈകുന്നേരം 6 മുതൽ പെസഹ ശുശ്രൂഷകൽ, വി. കുർബാന.
30ന് രാവിലെ 8 മുതൽ ദുഖവെള്ളിയാഴ്ച ശുശ്രൂഷകൽ.
31ന് വൈകുന്നേരം 5 മുതൽ ഈസ്റ്റർ ശുശ്രൂഷകൾ, വി. കുർബാന.
26, 27, 29(തിങ്കൾ, ചൊവ്വാ, വ്യാഴം) ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ സന്ധ്യാനമസ്കാരവും ധ്യാനപ്രസംഗവും കുന്പസാരവും ക്രമീകരിച്ചിരിക്കുന്നു.എല്ലാ ക്രിസ്തീയ വിശ്വാസികളേയും ശുശ്രൂഷകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. മാത്യു കുരിയാക്കോസ്: 07832999325
ഷിബു വർഗീസ്: 07920820768
റിപ്പോർട്ട്: രാജൻ ഫിലിപ്പ്
ഷെഫീൽഡ് ഇന്ത്യൻ ഓർത്തോഡ്ക്സ ഇടവകയിൽ വിശുദ്ധ വരാചരണം
10:43 PM Mar 19, 2018 | Deepika.com