ദുബായ്: സംസ്ഥാന കെഎംസിസിയുടെ ഹെൽത്ത് വിഭാഗമായ ’മൈ ഡോക്ടർ’ ദേര അബീർ അൽനൂർ പോളിക്ലീനിക്കുമായി ചേർന്ന് നടത്തുന്ന സൗജന്യ സന്പൂർണ രോഗ നിർണയ ക്യാന്പും ബോധവൽക്കരണവും ഹെൽത്ത് & ഫിറ്റ്നസ് ഫെയർ മാർച്ച് 23 വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ദേര ഫിർജ്മുറാർ അൽനൂർ പോളിക്ലീനിക്കിൽ വച്ചു നടക്കപ്പെടും.
ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റീൻ(കിഡ്നി), എസ്ജിപിടി(ലിവർ), പ്രമേഹം, രക്ത സമ്മർദ്ദം, അമിത വണ്ണം, യൂറിൻ പരിശോധന, വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധന, ബോധവൽക്കരണം, പ്രതിരോധം, ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യ ഇസിജി തുടങ്ങി സന്പൂർണ രോഗ നിർണയ ക്യാന്പായിരിക്കും ലഭ്യമാകുക എന്ന് കെഎംസിസി ഹെൽത്ത് വിംഗ് ചെയർമാൻ ആർ.ശുക്കൂർ, ജന:കണ്‍വീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സൗജന്യ ക്യാന്പ് ലഭ്യമാകൂ. രജിസ്റ്റർ ചെയ്യാൻ വിളികേണ്ട നന്പർ 04 2727773 , 050 6983157
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ