ന്യൂയോർക്ക്: ലോകശ്രദ്ധ നേടി മെക്സിക്കോയിലെ ഒക്സാക്കിൽ നടന്ന സമൂഹ വിവാഹം. ഇവിടെ വധു വിവാഹം കഴിച്ചത് പടർന്നു പന്തലിച്ച ഒരു വൃക്ഷത്തെയായിരുന്നു എന്നതാണ് ഈ വിവാഹങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഇവിടുത്തെ ബൊട്ടാണിക്കൽ പാർക്കായിരുന്നു വിവാഹ വേദി. വര·ാരാകട്ടെ പടർന്നു പന്തലിച്ച മരങ്ങളും. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ പരിസ്ഥിതി സ്നേഹികളാണ് ഇത്തരമൊരു വിവാഹവേദി ഒരുക്കിയത്. ഒരാൾ മാത്രമായിരുന്നില്ല ഇങ്ങനെ ചെയ്തത്.
പുരാതന അമേരിക്കൻ സാമ്രാജ്യമായിരുന്ന ഇൻക സംസ്കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവർത്തകനുമായ റിച്ചാർഡ് ടോറസ് വിവാഹ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. മണവാട്ടിമാരായി ഒരുങ്ങിയെത്തിയവർ പ്രാണപ്രിയനായി മരങ്ങളെ ആശ്ലേഷിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.
പ്രകൃതിയെ സ്വന്തം കുടംബമായി കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതു കൊണ്ടാണ് ഇത്തരമൊരു മരകല്യാണത്തിനു മുന്നിട്ടിറങ്ങിയതെന്നും വധുവായി എത്തിയ റോസ പാർക്ക്സ് പറഞ്ഞു.
റിപ്പോർട്ട് : ജോർജ് തുന്പയിൽ