+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിദിന സര്‍വീസുമായി ഗള്‍ഫ് എയര്‍

കുവൈത്ത് സിറ്റി: സ്‌കൂള്‍ അവധിക്കാലത്ത് ആശ്വാസമായി ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്നും പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും വൈകീട്ട് മൂന്നിനും 6.20നും കോഴിക്കോാട്ടേക്കും പുലര്‍ച്ച ന
പ്രതിദിന സര്‍വീസുമായി ഗള്‍ഫ് എയര്‍
കുവൈത്ത് സിറ്റി: സ്‌കൂള്‍ അവധിക്കാലത്ത് ആശ്വാസമായി ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്നും പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും വൈകീട്ട് മൂന്നിനും 6.20നും കോഴിക്കോാട്ടേക്കും പുലര്‍ച്ച നാലിന് കുവൈത്തിലേക്കും ഒരോ സര്‍വീസും നടത്തുമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. 46 കിലോ ബാഗേജും എഴുകിലോ ഹാന്‍ഡ് ബാഗും അനുവദിക്കും.

എയര്‍ ഇന്ത്യ മാത്രമേ കുവൈത്തില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തുന്നുള്ളൂ. ബഹറിന്‍ വഴിയാണ് സര്‍വീസ് ക്രമീകരിച്ചിടുള്ളതെങ്കിലും ഗള്‍ഫ് എയറിന്‍റെ പ്രതിദിന സര്‍വീസ് മേഖലയിലെ യാത്രാക്ലേശത്തിന് ഒരുപരിധിവരെ പരിഹാരത്തിമാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍