+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന സ്മരണിക: എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു

ന്യൂജേഴ്സി: ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. സ്മരണികയുടെ പ്രവർത്തനങ്ങൾക്കായി എട്ടു പേർ ഉൾപ്പെട്ട സമിതിയാണ്
ഫൊക്കാന സ്മരണിക: എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു
ന്യൂജേഴ്സി: ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.

സ്മരണികയുടെ പ്രവർത്തനങ്ങൾക്കായി എട്ടു പേർ ഉൾപ്പെട്ട സമിതിയാണ് രൂപീകരിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലാണ് കണ്ടെന്‍റ് എഡിറ്റിംഗും രൂപകല്പനയും നിർവഹിക്കുന്നത്. ഗീതാ ജോർജ് (കലിഫോർണിയ), ബെന്നി കുര്യൻ (ന്യൂജേഴ്സി), ലത പൗലോസ് (ന്യൂയോർക്ക്), അലക്സ് തോമസ് (ഫിലഡൽഫിയ), എറിക് മാത്യു (വാഷിംഗ്ടണ്‍ ഡിസി), ബിജു കൊട്ടാരക്കര (ന്യൂയോർക്ക്), ഷിജോ തോമസ് (ഫ്ളോറിഡ) എന്നിവരാണ് മറ്റ് അംഗങ്ങൾ.

സ്മരണികയുടെ ചീഫ് എഡിറ്റർ ആയി എബ്രഹാം പോത്തനേയും ഫിനാൻസ് കോഓർഡിനേറ്റർ ആയി ജീമോൻ വർഗീസിനെയും, സുവനീർ കോഓർഡിനേറ്ററായി ലീല മാരേട്ടിനെയും കോ കോർഡിനേറ്റർ ആയി ഗണേശൻ നായരെയും നേരത്തേ നിയമിച്ചിരുന്നു.

അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നോർത്ത് അമേരിക്കൻ മലയാളികളിൽ നിന്നുമുള്ള നല്ല കൃതികളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന ഗ്രന്ഥം എത്രയും വേഗം പൂർത്തീകരിക്കാനാണ് എഡിറ്റോറിൽ ബോർഡ് ശ്രമിച്ചു വരുന്നത്. സംരംഭത്തിന്‍റെ വിജയത്തിനായി സ്പോണ്സർഷിപ്പുകൾ നൽകി സഹകരിക്കണമെന്ന് ചീഫ് എഡിറ്റർ എം. എബ്രഹാം പോത്തൻ, ഫിനാൻസ് കോർഡിനേറ്റർ ജീമോൻ വർഗീസ്, സുവനീർ കോഓർഡിനേറ്റർ ലീല മാരേട്ട്, കോകോർഡിനേറ്റർ ഗണേശൻ നായർ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ