+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. സാംസണ്‍ എം. സൈമണിനു സ്വീകരണം

കുവൈത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റും മർത്തമറിയം സമാജം കോഓർഡിനേറ്ററും വയനാട് ചൂരമല സെന്‍റ്ജോർജ് ഓർത്തഡോക്സ് ഇടവക വികാരിയും വാ
ഫാ. സാംസണ്‍ എം. സൈമണിനു സ്വീകരണം
കുവൈത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റും മർത്തമറിയം സമാജം കോഓർഡിനേറ്ററും വയനാട് ചൂരമല സെന്‍റ്ജോർജ് ഓർത്തഡോക്സ് ഇടവക വികാരിയും വാഗ്മിയുമായ ഫാ. സാംസണ്‍ എം. സൈമണിനു കുവൈത്തിൽ സ്വീകരണം നൽകി.

സെന്‍റ്ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയജീവകാരുണ്യപ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ വലിയ നോന്പിനോടനുബന്ധിച്ച് മാർച്ച് 19 മുതൽ 22 വരെ നടത്തുന്ന കണ്‍വൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാനാണ് ഫാ. സാംസണ്‍ കുവൈത്തിലെത്തിയത്.

വിമാനത്താവളത്തിൽ വികാരി ഫാ. ജേക്കബ് തോമസ്, ട്രഷറർ അജിഷ് തോമസ്, മാർ ബസേലിയോസ് മൂവ്മെന്‍റ് വൈസ് പ്രസിഡന്‍റ് ഡോ. ജോർജ് ഫിലിപ്പ്, സെക്രട്ടറി മാത്യു ജോർജ്, ട്രഷറർ നിക്സണ്‍ തോമസ്, കണ്‍വീനർ തോമസ് മാത്യു, ജോയിന്‍റ് കണ്‍വീനർ സിബി അലക്സാണ്ടർ എന്നിവർ ചേർന്നു സ്വീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ