+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എൻ. ഷംസീർ എംഎൽഎ

കുവൈത്ത് സിറ്റി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോൾ നടക്കുന്ന കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എൻ. ഷംസീർ എംഎൽഎ. നാല്പതാം വാർഷികാഘോ
കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എൻ. ഷംസീർ എംഎൽഎ
കുവൈത്ത് സിറ്റി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോൾ നടക്കുന്ന കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എൻ. ഷംസീർ എംഎൽഎ. നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ്, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ഇഎംഎസ്, എകെജി, ബിഷപ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മത നിരപേക്ഷ കക്ഷികൾ രാജ്യത്ത് അധികാരത്തിൽ വരികയും കോണ്‍ഗ്രസിനു അവരെ പിന്തുണയ്ക്കേണ്ടതായും വരും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കെട്ടിവച്ച കാശുപോലും കോണ്‍ഗ്രസിനു കിട്ടാതിരുന്നത് അവരെ ജനം കൈയൊഴിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്‍റെ തെറ്റായ സാന്പത്തിക നയങ്ങൾ കാരണം, ലക്ഷക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടായി.

അതേ സമയം കേരളത്തിൽ അധികാരത്തിലിരിക്കുന്ന പിണറായി സർക്കാർ ജനോപകാരപ്രദമായ പദ്ധതികളുമായ് മുന്നോട്ട് പോവുകയാണ്. നവകേരള മിഷന്‍റെ ഭാഗമായ് നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിന്‍റെ മുഖഛായ തന്നെ മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നൂറു കണക്കിനു പേരാണു പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. കല കുവൈറ്റ് പ്രസിഡന്‍റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ചു. ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് എന്നിവരെ കേന്ദ്രകമ്മിറ്റി അംഗം രജീഷ് സി.നായർ അനുസ്മരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ സംസാരിച്ചു. നാട്ടിൽ വച്ച് മരണപ്പെട്ട ജലീബ് യൂണിറ്റംഗം ബിജുവിന്‍റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക അദ്ദേഹത്തിന്‍റെ മകൻ ജീവക്ക് ചടങ്ങിൽ കൈമാറി. കല കുവൈറ്റ് 40ാം വാർഷികത്തിന്‍റെ ലോഗൊ രൂപകൽപന ചെയ്ത മനോജ് മൈത്രിക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

കല കുവൈറ്റ് പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനമേളയോട് കൂടിയാണു പരിപാടി ആരംഭിച്ചത്. കല കുവൈറ്റ് ജോയിന്‍റ് സെക്രട്ടറി എം.പി.മുസ്ഫർ, വൈസ് പ്രസിഡന്‍റ് പ്രസീത് കരുണാകരൻ, അബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റണ്‍ ഡിക്രൂസ്, വനിതാവേദി പ്രസിഡന്‍റ് രമ അജിത്, കുവൈത്തിലെ സാമൂഹിക സാംസ്കാരിക മാധ്യമ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ