+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം 17 ന്

ഗാർലന്‍റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഗായകർക്കും സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾ പാടുന്നതിനും ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സ
ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം 17 ന്
ഗാർലന്‍റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഗായകർക്കും സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾ പാടുന്നതിനും ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മാർച്ച് 17 നു (ശനി) ഉച്ചകഴിഞ്ഞു 3.30ന് ഗാർലന്‍റ്ബൽറ്റ് ലൈനിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ കോണ്‍ഫറൻസ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്. അസോസിയേഷൻ അംഗങ്ങൾക്കുമാത്രമാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അർഹത എന്ന് ആർട്സ് ഡയറക്ടർ അനശ്വർ മാന്പിള്ളി, സെക്രട്ടറി ദാനിയേൽ കുന്നേൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: അനശ്വർ മാന്പിള്ളി 214 997 1385, ദാനിയേൽ കുന്നേൽ 469 274 3456.

റിപ്പോർട്ട്: പി.പി. ചെറിയാൻ