+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വംശജ റണ്‍ധീർ കൗറിന്‍റെ ഘാതകൻ പിടിയിൽ

ആൽബനി (കലിഫോർണിയ): കലിഫോർണിയ ആൽബനി അപ്പാർട്ടുമെന്‍റിൽ 2015 മാർച്ച് 9 ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജയും കലിഫോർണിയ യൂണിവേഴ്സിറ്റി സാൻഫ്രാൻസിസ്കോ ഡന്‍റിസ്ട്രി സ്കൂൾ വിദ്യാർഥിനിയുമായ
ഇന്ത്യൻ വംശജ റണ്‍ധീർ കൗറിന്‍റെ ഘാതകൻ പിടിയിൽ
ആൽബനി (കലിഫോർണിയ): കലിഫോർണിയ ആൽബനി അപ്പാർട്ടുമെന്‍റിൽ 2015 മാർച്ച് 9 ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജയും കലിഫോർണിയ യൂണിവേഴ്സിറ്റി സാൻഫ്രാൻസിസ്കോ ഡന്‍റിസ്ട്രി സ്കൂൾ വിദ്യാർഥിനിയുമായ റണ്‍ധീർ കൗറിന്‍റെ (37) ഘാതകൻ എന്നു സംശയിക്കുന്ന കീത്ത് കെനാഡ് ആസ്ബറി (33) യെ പിടികൂടിയതായി ആൽബനി പോലീസ്. പ്രതിയെ മാർച്ച് 28 ന് അലമെഡ് കൗണ്ടി കോടതിയിൽ ഹാജരാക്കും.

മൂന്നു വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ആറ് കേസുകളിൽ പ്രതിയും 2015 മുതൽ കസ്റ്റഡിയിലായിരുന്ന ആസ്ബറിയുടെ പേരിൽ കൗറിന്‍റെ കൊലപാതക കുറ്റം ചുമത്തപ്പെട്ടത്. അൽമെഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. കൗറിന്‍റെ കൊലപാതകത്തിലേക്കു നയിച്ച കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല.

കൗർ താമസിച്ചിരുന്ന അപ്പാർട്ടുമെന്‍റിലേക്ക് ആരും അതിക്രമിച്ചു കടന്നതായി കണ്ടെത്താനായില്ലെന്നും മരണത്തിൽ സംശയമില്ലെന്നുമാണു പോലീസ് ആദ്യം പറഞ്ഞിരുന്നത്. സംഭവത്തിനുശേഷം ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 2 മൈൽ അകലെയുള്ള പനാമ അവന്യുവിലെ ഒരു ഗാർബേജ് കാനിൽ നിന്നും ക്രെഡിറ്റ് കാർഡ്, ഫോണ്‍, വാലറ്റ്, കാമറ എന്നിവ ഉൾപ്പെടുന്ന ഒരു ബാഗ് കണ്ടെത്തിയിരുന്നു. കൗർ കൊല്ലപ്പെട്ട മുറിയിൽ രക്തം തളംകെട്ടി കിടന്നിരുന്നുവെന്നും ഒരു വെടിയുണ്ട കണ്ടെത്തിയിരുന്നതായും കുടുംബാംഗങ്ങൾ പോലീസിനു മൊഴി കൊടുത്തിരുന്നു.

ഇന്‍റർ നാഷണൽ ഡന്‍റിസ്ട്രി പ്രോഗ്രാമിന്‍റെ ഭാഗമായി ഇവിടെ എത്തിയ കൗർ 2016 ൽ പഠനം പൂർത്തിയാക്കേണ്ടതായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ